ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് നുമാനും സാജിദും; ഒടുവില്‍ വിജയം കൊയ്ത് പാക്കിസ്ഥാന്‍

pak-test-team

ഇംഗ്ലണ്ടിന്റെ എട്ടു ബാറ്റ്‌സാമാന്‍മാരെ കൂടാരം കയറ്റി നുമാന്‍ അലി, നീണ്ട ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന് വിജയം സമ്മാനിച്ചു. പാക്കിസ്ഥാനിലെ മുള്‍ത്താനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 152 റണ്‍സിനാണ് ആതിഥേയരുടെ ജയം. സ്‌കോര്‍: പാക്കിസ്ഥാന്‍- 366, 221, ഇംഗ്ലണ്ട്- 291, 144.

Also Read: കംഗാരുക്കളുടെ കഥ കഴിച്ച് ദക്ഷിണാഫ്രിക്ക; വമ്പന്‍ ജയത്തോടെ ലോകകപ്പ് ഫൈനലില്‍

ഒന്നാം ഇന്നിങ്‌സില്‍ വെറും 111 റണ്‍സ് വിട്ടുകൊടുത്ത് ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ സാജിദ് ഖാനാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് സാജിദ് എടുത്തത്. രണ്ട് ഇന്നിങ്‌സുകളിലുമായി ഇരുവരും 20 വിക്കറ്റുകള്‍ വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ സല്‍മാന്‍ ആഘ അര്‍ധ സെഞ്ചുറി (63) നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 37 റണ്‍സ് നേടി. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. 2021 മുതല്‍ സ്വന്തം മണ്ണില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News