അതിർത്തികളില്ലാത്ത കല്യാണം; ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ പാക് യുവതി കൊല്‍ക്കത്തയിൽ

പ്രണയത്തിന് അതിർത്തികളില്ല എന്ന് അന്വർത്ഥമാകുകയാണ് ഇന്ത്യൻ യുവാവും പാക് യുവതിയും. ഇന്ത്യൻ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി കടന്ന് കൊല്‍ക്കത്തയിലെത്തിയിരിക്കുകയാണ്. കറാച്ചി സ്വദേശിയായ യുവതി ജുവൈരിയ ഖാൻ വാഗാ അട്ടാരി അതിര്‍ത്തി കടന്നാണ് ഇന്ത്യയിലെത്തിയത്. പ്രതിശ്രുത വരന്‍ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്.

Also read:വിദേശത്ത് പോകുവാനായി മുംബൈയിലെത്തിയ കൊല്ലം സ്വദേശിയെ കാണ്മാനില്ല

വിവാഹത്തിനായി 45 ദിവസത്തെ വിസയാണ് ജുവൈരിയക്ക് അനുവദിച്ചത്. ഇതിന് മുൻപ് രണ്ടുതവണ വിസ നിഷേധിച്ചിരുന്നു. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്ന് അട്ടാരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദമ്പതികള്‍ വ്യക്തമാക്കി. “എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം സ്നേഹം ലഭിച്ചു. ജനുവരി ആദ്യവാരം വിവാഹം നടക്കും,” ജൂവൈരിയ പറഞ്ഞു. ”രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ഭാഗ്യം ലഭിച്ചത്. ഇത് സന്തോഷകരമായ അവസാനവും സന്തോഷകരമായ തുടക്കവുമാണ്.” യുവതി അറിയിച്ചു.

Also read:കുർബാന തർക്കത്തിൽ നേരിട്ട് ഇടപെട്ട് വത്തിക്കാൻ

”2018 മേയില്‍ ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയശേഷം നാട്ടിലെത്തിയതായിരുന്നു ഞാന്‍. അമ്മയുടെ ഫോണില്‍ ജുവൈരിയയുടെ ഫോട്ടോ കണ്ടപ്പോള്‍ താല്‍പര്യം തോന്നി. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അമ്മയോട് പറഞ്ഞു,” സമീര്‍ ഖാന്‍ ജുവൈരിയയെ കണ്ടെത്തിയതിനെക്കുറിച്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News