കുട്ടികളെ കൂടെ കൊണ്ടുവരരുത്;ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ വനിതാ താരം

ഏഷ്യന്‍ ഗെയിംസിനെത്തുന്ന കായിക താരങ്ങള്‍ കുട്ടികളെ കൂടെ കൊണ്ടുവരരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ ബിസ്മ മറൂഫ് പിന്‍മാറി. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ബിസ്മ മറൂഫിന്‍റെ പിന്‍മാറ്റത്തിനുളള കാരണം സെലക്ടര്‍മാര്‍ വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 19 മുതല്‍ 26വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. ഐസിസി ടി20 റാങ്കിംഗ് പ്രകാരം ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ പാക്കിസ്ഥാന് മത്സരിച്ചാല്‍ മതിയാകും. 22നും 24നുമാണ് ക്വാര്‍ട്ടര്‍ പോരാട്ടം. 26ന് സ്വര്‍ണമെഡല്‍ മത്സരവും വെങ്കല മെഡല്‍ മത്സരവും നടക്കും.

ALSO READ: പര്‍ദ്ദ ധരിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനിലെത്തി നടി; കണ്ണുകള്‍ കാണുമ്പോള്‍ തിരിച്ചറിയാമെന്ന് കമന്റുകള്‍; വീഡിയോ

നിദ ദാർ (ക്യാപ്റ്റന്‍), ആലിയ റിയാസ്, അനൂഷ നസീർ, ഡയാന ബെയ്ഗ്, ഫാത്തിമ സന, മുനീബ അലി, നജിഹ അൽവി, നഷ്‌റ സുന്ദു, നതാലിയ പർവൈസ്, ഒമൈമ സൊഹൈൽ, സദാഫ് ഷമാസ്, ഷവാൽ സുൽഫിക്കർ, യുഎച്ച് സുൽഫിക്കർ, സിദാറോബ് എന്നിവരാണ് 2023 ലെ ഏഷ്യൻ ഗെയിംസിനുള്ള പാകിസ്ഥാൻ ടീം.

ALSO READ: ‘ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഇന്ത്യയിൽ ധരിക്കാൻ പാടില്ല’ ;ഉർഫി ജാവേദിനെതിരെ കടുത്ത വിമർശനം; വീഡിയോ വൈറൽ

അതേസമയം നേരത്തെ 18കാരിയായ പാക്കിസ്ഥാന്‍ യുവതാരം ആയിഷ നസീം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.പാക്കിസ്ഥാനു വേണ്ടി നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ 369 റണ്‍സും ഏകദിന ക്രിക്കറ്റില്‍ 33 റണ്‍സും ആയിഷ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News