ഗ്യാന്‍വാപിയും ഷാഹി ഈദ്ഗാഹും തകര്‍ക്കപ്പെട്ടേക്കാം; യുഎന്നിന് കത്തയച്ച് പാകിസ്ഥാന്‍

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ യുഎന്നിന് കത്തയച്ച് പാകിസ്ഥാന്‍. ഇന്ത്യയിലെ ഇസ്ലാമിക് പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. യുഎന്നിലെ പാകിസ്ഥാന്‍ അംബാസിഡര്‍ മുനീര്‍ അക്രമാണ് കത്തയച്ചിരിക്കുന്നത്.

ALSO READ: പരിസ്ഥിതിക്ക് പ്രശ്‌നമില്ല, ക്ഷീണവുമില്ല; ഇനി ബീച്ചുകള്‍ റോബോട്ടുകള്‍ വൃത്തിയാക്കും

ഇന്ത്യയിലെ ഇസ്ലാമുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് യുഎന്നിലെ പാകിസ്ഥാന്‍ പ്രതിനിധി കത്തില്‍ പറയുന്നു. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പള്ളികളും നശീകരണ ഭീഷണി നേരിടുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ALSO READ:  “അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് മുഖ്യമന്ത്രി

അതേസമയം രണ്ട് പാകിസ്ഥാന്‍ ഭീകരരുടെ കൊലപാതകത്തില്‍ ‘ഇന്ത്യന്‍ ഏജന്റുമാര്‍ക്ക്’ പങ്കുണ്ടെന്ന പാകിസ്ഥാന്റെ അവകാശവാദം നിരസിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പാകിസ്ഥാന്‍ തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണ്. പാകിസ്ഥാന്‍ വിതയ്ക്കുന്നതെന്താണോ അത് കൊയ്യുമെന്നും എംഇഎ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ALSO READ: കാത്തിരിപ്പോടെ ആരാധകർ; ഭ്രമയുഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

‘പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുടെ ചില പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. വ്യാജവും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണങ്ങള്‍ നടത്താനുള്ള പാക്കിസ്ഥാന്റെ ഏറ്റവും പുതിയ ശ്രമമാണിത്. ലോകത്തിന് അറിയാവുന്നതുപോലെ, പാകിസ്ഥാന്‍ പണ്ടേ തീവ്രവാദത്തിന്റെയും സംഘടിത കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധമായ രാജ്യാന്തര പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ്. ,’ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News