പാകിസ്താനിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് പല ആശങ്കകളും പലരും പങ്കുവെച്ചു കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ പാകിസ്ഥാൻ നടി തന്നെ പാകിസ്താനിലെ ഭീതിജനകമായ സ്ത്രീ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിനേയത്രി ആയിഷ ഒമറാണ് ഒരു പോഡ്കാസ്റ്റില്‍ തനിക്ക് പാകിസ്ഥാനിൽ സുരക്ഷയില്ലെന്ന് വ്യക്തമാക്കിയത്. ഒരു മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ സ്വാതന്ത്ര്യം അത് പാകിസ്ഥാനിൽ ഇല്ലെന്ന് ആയിഷ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആയിഷ ഒമർ പറഞ്ഞത്
എനിക്ക് ഇവിടെ സുരക്ഷിതമായി തോന്നുന്നില്ല. ഒരോ മനുഷ്യനും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാന്‍ ആഗ്രഹം കാണും എന്നാല്‍ അതിനായി എനിക്ക് ഇവിടെ റോഡില്‍ നടക്കാന്‍ സാധിക്കില്ല. ഒന്ന് തെരുവില്‍ സൈക്കിള്‍ ഓടിക്കാന്‍ പോലും ആകില്ല.
കൊവിഡ‍് 19 ലോക്ഡൗണ്‍ കാലത്താണ് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. കറാച്ചിയിലെ ജീവിതം സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നു. പല സ്ത്രീകള്‍ക്കും ഇതേ അവസ്ഥയാണ്. പാകിസ്ഥാനി സ്ത്രീ സമൂഹം വളരുന്നത് ഇവിടുത്തെ ആണുങ്ങള്‍ ഒരിക്കലും കണുന്നില്ല. പാകിസ്ഥാന്‍റെ പെണ്‍മുഖങ്ങളെ അവര്‍ ഭയക്കുന്നു അല്ലെങ്കില്‍ മനസിലാക്കുന്നില്ല. ഇത് ഒരോ സെക്കന്‍റിലും എന്നില്‍ ആശങ്കയുണ്ടാക്കുന്നു.
കോളേജിൽ പഠിക്കുമ്പോൾ കറാച്ചിയിലേതിനേക്കാൾ ലാഹോറിൽ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നു. അന്ന് ബസിലാണ് യാത്ര ചെയ്തിരുന്നത്. കറാച്ചിയിൽ വെച്ച് രണ്ടു തവണ എന്നെ തട്ടികൊണ്ട് പോയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകപ്പെടുമെന്നോ, ബലാത്സംഗം ചെയ്യപ്പെടുമെന്നോ എന്ന് ഭയക്കാതെ സ്വതന്ത്രമായി പാക്കിസ്ഥാനിൽ നടക്കാൻ കഴിയില്ല. സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്, അത് ഇവിടെ ഇല്ല.
ALSO READ: ‘പെണ്ണില്ലെന്ന് പറഞ്ഞു നടന്നവന് വരെ പെണ്ണായി’ ഷൈനിനെ കുറിച്ചുള്ള മോശം കമന്റിന് മറുപടി നൽകി കാമുകി
വീട്ടില്‍ പോലും നിങ്ങള്‍ സുരക്ഷിതയല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ പുറത്തിറങ്ങി നടക്കാം. ഇവിടെ പാര്‍ക്കില്‍ പോയാല്‍ പോലും ഉപദ്രവമാണ്. എങ്കിലും ലോകത്ത് താന്‍ ഇഷ്ടപ്പെടുന്ന നാടാണ് പാകിസ്ഥാന്‍. പക്ഷെ എന്‍റെ സഹോദരന്‍ രാജ്യം വിട്ട് ഡെന്‍മാര്‍ക്കില്‍ സ്ഥിര താമസമാക്കി. അമ്മ ഉടന്‍ രാജ്യം വിടാന്‍ പ്ലാന്‍ ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here