ദുബായ്; കാര്‍ അപകടത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ മരിച്ചു, പരുക്കേറ്റ 3 വയസുകാരന്റെ നില ഗുരുതരം

ദുബായിലെ അല്‍ ഐനിലുണ്ടായ കാര്‍ അപകടത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ഐനില്‍ നിന്ന് ദുബായിലേക്ക് പോയ ഭാര്യയും ഭര്‍ത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഒരു ദിവസത്തെ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് വയസ്സുകാരനായ കുട്ടി ഇപ്പോഴും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News