ഇന്ത്യൻ വിസ കിട്ടിയില്ല; വിവാഹം ഓൺലൈനായി നടത്തി ജോധ്പുർ സ്വദേശി

ഇന്ത്യൻ വിസ ലഭിക്കാത്തതിനാൽ പാക്കിസ്ഥാൻ യുവതി ഓൺലൈനായി വിവാഹം കഴിച്ചു. മൊബൈൽ ഗെയിമിലൂടെ പരിചയപ്പെട്ട ജോധ്പുർ നോയിഡ സ്വദേശിയായ അർബാസ് ഖാനെയാണ് യുവതി ഓൺലൈനായി വിവാഹം കഴിച്ചത്.

‘‘അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാൻ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയിൽ എത്തിയാൽ ഞങ്ങൾ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.’’– ചടങ്ങിന് ശേഷം അർബാസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റായ അർബാസ് ഖാൻ, തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാൾ സമാജ് ഭവനിൽ വിവാഹച്ചടങ്ങിന് എത്തിയത്. കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ചടങ്ങുകളും പൂർ‌ത്തിയാക്കുകയും ചെയ്തു. ജോധ്പുർ ഖാസിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

also read :ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’; വ്യാപാര സ്ഥാപനങ്ങൾ ഇടിച്ചു നിരത്തി

അമീനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച അർബാസ്, ഇതു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും പറഞ്ഞു. അമീനയ്ക്ക് ഉടൻ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അർബാസ് വ്യക്തമാക്കി. ‘‘ഇരു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്’’ – അദ്ദേഹം പറയുന്നു.

also read :സഞ്ചാരങ്ങളെ സാഹിത്യത്തിലൂടെ വർണിച്ച എഴുത്തുകാരൻ; നിത്യസഞ്ചാരിയായ എസ്‌ കെ പൊറ്റക്കാട് ; ഓർമദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here