ജസ്റ്റ് കറുമുറ തിങ്സ്; തയ്യാറാക്കാം കിടിലൻ പക്കാവട

PAKKAVADA

ഇന്ന് വൈകുന്നേരം എന്താണ് ചായക്കൊപ്പം കഴിക്കാൻ. ഒന്നും തയ്യാറായില്ലെങ്കിൽ ഒരു പക്കാവട ഉണ്ടാക്കി നോക്കിയാലോ? എങ്കിൽ വേഗം തയ്യാറാക്കാൻ പറ്റിയ റെസിപ്പി ഇതാ…

ആവശ്യമായ ചേരുവകൾ

കടല മാവ് – 1 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
മുളക്‌ പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ
ബട്ടർ (വെണ്ണ ) – 1 ടേബിൾസ്പൂൺ
ഉപ്പ് – അവശ്യത്തിന്
കറിവേപ്പില – ഒരു പിടി
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി ഒരു ബൗളിൽ കടലമാവ് ,അരിപ്പൊടി , മുളകുപൊടി, കുരുമുളക് പൊടി , കായപൊടി , ഉപ്പ് , ബട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇനി ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ഇഡിയപ്പത്തിന്റെ മാവ് പോലെ കുഴച്ചെടുക്കുക. സേവനാഴിയിൽ പക്കാവടയുടെ ചില്ലിട്ട് മാവ് നിറയ്ക്കുക എന്നതാണ് അടുത്ത ഘട്ടം.

ഇനി ചൂട് എണ്ണയിലേക്ക് മാവ് വൃത്താകൃതിയിൽ പിഴിയുക .ഇത് നന്നായി മൂത്ത് കഴിയുമ്പോൾ കോരിയെടുക്കുക. ഇതേസമയം കുറച്ച് കറിവേപ്പില കൂടി വറുത്ത് ഇതിനൊപ്പം ചേർക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News