പാലാ സ്റ്റൈൽ നല്ല കിടിലൻ മുളകിട്ട മീൻ കറി… ഇത് കലക്കും

നല്ല പാലാ സ്റ്റൈലിൽ മീൻകറി ഉണ്ടാക്കി നോക്കിയാലോ ?

ആവശ്യ സാധങ്ങൾ:

1. മീൻ – 500 ഗ്രാം (നെയ്മീൻ, അയല, ചൂര, മത്തി)

2. തക്കാളി – 4 എണ്ണം

3. ചെറിയ ഉള്ളി – 100 ഗ്രാം

4. ഇഞ്ചി– 1 കഷ്ണം വലുത്

5. വെളുത്തുള്ളി – 6 അല്ലി

6. പച്ചമുളക്– 5 എണ്ണം

7. വെളിച്ചെണ്ണ – 20 മില്ലി

8. കശ്മീരി മുളക് പൊടി – 2 ടീസ്പൂൺ

9. മഞ്ഞൾപൊടി– 1 ടീസ്പൂൺ

10. ഉപ്പ് – ആവശ്യത്തിന്

11. കറിവേപ്പില – 2 തണ്ട്

12. ഉലുവ – 1/2 ടീസ്പൂൺ

13. പുളി – 25 ഗ്രാം

14. കുടംപുളി– 3 എണ്ണം

Also read:നല്ല നാടൻ കള്ള് ഷാപ്പ് സ്റ്റൈലിൽ ബീഫ് ഉലർത്തിയാലോ?

തയാറാക്കുന്ന വിധം

ചൂടായ പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ പൊട്ടിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, അരിഞ്ഞ ചെറിയുള്ളിയും ചേർത്ത് വഴറ്റുക. തുടർന്ന് മുളകു പൊടിയും മഞ്ഞൾ പൊടിയും ഇട്ടിളക്കി മസാല മൂത്ത് വരുമ്പോൾ അതിലേക്ക് അരച്ചുവച്ച തക്കാളിയും കുറച്ചു വെള്ളവും ചേർത്തു നല്ലതു പോലെ തിളപ്പിക്കണം. ഇതിലേക്ക് പുളിയും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. കറി തിളച്ചു കുറുകി വരുമ്പോൾ കഴുകി വച്ച മീൻ ഇട്ടു തിളപ്പിക്കാം. മീൻ വെന്തു കഴിഞ്ഞാൽ തീ അണച്ച് കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർത്തു അടച്ചു വയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News