‘പാലക്കാട് ആർ എസ് എസ് – കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ’: എ കെ ബാലൻ

പാലക്കാട് ആർ എസ് എസ് – കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ എന്ന് എ കെ ബാലൻ. ഇക്കാര്യത്തിൽ സരിൻ നൽകിയ മുന്നറിയിപ്പ് പൂർണ്ണമായും ശരിയായെന്നും ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എൽ ഡി എഫ് നിലവിലെ നില മെച്ചപ്പെടുത്തിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

‘എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായം യുഡിഎഫിന് ലഭിച്ചിരുന്നു. യുഡിഎഫ് ആർഎസ്എസ് പാലമായിരുന്നു സന്ദീപ് വാര്യർ. നയത്തിൽ നിന്ന് മാറാൻ സിപിഎമ്മിനും എൽഡിഎഫിനും കഴിയില്ല. പാലക്കാട് ശക്തമായ പ്രകടനം നടത്താൻ എൽ ഡി എഫിന് കഴിഞ്ഞു. നിലപാടിൻ്റെ ഭാഗമായാണ് സരിൻ എൽഡിഎഫിലേക്ക് വന്നത്. അതിൽ മാറ്റം ഉണ്ടാകില്ല.

Also read: ‘നഷ്ടപ്പെട്ട ബാല്യത്തിന് പകരമാകാൻ ഒന്നിനും കഴിയില്ല’; അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി


സരിനെ പാർട്ടി പ്രോത്സാഹിപ്പിക്കും. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്റെ നല്ല സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. അടിസ്ഥാന വോട്ട് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാൽ ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോരാ. സരിന്റെ വ്യക്തിത്വം അവർക്കറിയാം എന്നുള്ളതുകൊണ്ടാണ് ഈ രീതിയിൽ ആക്രമിക്കുന്നത്. സരിനെ ഏതെങ്കിലും രീതിയിൽ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ട. സരിൻ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറും’- എ കെ ബാലൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News