പാലക്കാട് കല്ലടിക്കോട് വാഹനാപകടം; മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു

palakkad

പാലക്കാട് കല്ലടിക്കോട് ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു. മണ്ണന്തറ സ്വദേശികളായ വിജേഷ്,വിഷ്ണു വേണ്ടപ്പാറ സ്വദേശി രമേശ്‌, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽഎന്നിവരാണ് മരിച്ചത്.

മരിച്ചവരിൽ അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് എംഎൽഎ കെ.ശാന്തകുമാരി അറിയിച്ചു.തച്ചമ്പാറ സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി.അപകടത്തിൽ മരിച്ച പന്നിക്കോട് സ്വദേശി അഫ്സലിന്റെ സുഹൃത്താണെന്നാണ് നിഗമനം.ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം ആയിരുന്നു അപകടം.പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മണ്ണാർക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ALSO READ; കൊച്ചിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കെഎസ്‌യു ആക്രമണം

അപകടത്തിൻ്റെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. നാലുപേർ സംഭവസ്ഥലത്തും ഒരാൾ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. കോങ്ങാട് എംഎൽഎ ശാന്തകുമാരി, വി കെ ശ്രീകണ്ഠൻ എംപി, എൽഡിഎഫ് സ്ഥാനാർഥി പി സരിൻ തുടങ്ങിയവർ ആശുപത്രിയിലെത്തി. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News