പാലക്കാട്‌ ബിജെപിയിൽ പൊട്ടിത്തെറി; ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് വികസന മുന്നണിയിലേക്ക്

പാലക്കാട്‌ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂരും നൂറോളം വരുന്ന പ്രവർത്തകരും പാർട്ടി വീട്ട് എ വി ഗോപിനാഥിന്റെ വികസന മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കും.

പാലക്കാട്‌ ബിജെപി വെട്ടിലാക്കി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിടും. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സുരേന്ദ്രൻ തരൂരും നൂറോളം പാർട്ടി പ്രവർത്തകരും പാർട്ടി വിടുന്നത്.സംസ്ഥാന ജനറൽ സെക്രട്ടറിയെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും അവഗണിച്ചുവെന്നും സുരേന്ദ്രൻ തരൂർ. ബിജെപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിന് പാർട്ടിയല്ല മറ്റ് പല താല്പര്യങ്ങളാണ് പ്രാധനമെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ പാലക്കാട്‌ ബിജെപി നേതൃത്വം പെരിങ്ങോട്ട്കുറിശ്ശി പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെയും സുരേന്ദ്രൻ തരൂർ രംഗത്ത് വന്നിരുന്നു.കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുരേന്ദ്രൻ പോസ്റ്റ്‌ ഇട്ടതിനെതുടർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.

also read: ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണം; രണ്ടു ബാങ്കുകളിൽ ആയി ഒരു കോടി രൂപയുടെ ബാധ്യത

പാലക്കാട്‌ ലോക്സഭ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പാലക്കാട്‌ നേരിട്ടത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ക്ക് പ്രതീക്ഷിച്ച വോട്ടുകൾ നേടാനും കഴിഞ്ഞിരുന്നില്ല.പെരിങ്ങോട്ടുകുറിശിയിൽ 5ന് ചേരുന്ന പൊതുയോഗത്തിൽ സുരേന്ദ്രൻ തരൂരിനൊപ്പം നൂറോളം പ്രവർത്തകർ എ വി ഗോപിനാഥിന്റെ വികസന മുന്നണിയിൽ ചേരുമെന്ന് ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News