പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ കെ സുരേന്ദ്രനെ കൈയൊഴിഞ്ഞ് വി മുരളീധരൻ. തോൽവിയിൽ മറുപടി പറയേണ്ടത് കെ സുരേന്ദ്രൻ എന്ന് വി മുരളിധരൻ. കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനവുമായി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തി. സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാക്കി എതിർവിഭാഗങ്ങൾ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ ഇരുന്നത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ. സ്വന്തം പക്ഷത്തായിരുന്ന കെ സുരേന്ദ്രനെതിരെ പരസ്യമായി വിമുരളിധരൻ രംഗത്തെത്തിയത് ബിജെപിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കുള്ള സൂചനയാണ്. സി കൃഷ്ണകുമാർ അല്ല സ്ഥാനാർത്ഥി എങ്കിൽ വിജയം ഉറപ്പായിരുന്നു എന്ന് സുരേന്ദ്രനെതിരെ മുതിർന്ന നേതാവ് ശിവരാജൻ തുടങ്ങടിച്ചു.
Also read: ‘മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറി’: മന്ത്രി പി രാജീവ്
എന്നാൽ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വവും അംഗീകരിച്ച സ്ഥാനാർത്ഥിയായായിരുന്നു താനെന്ന് സി കൃഷ്ണകുമാറിന്റെ മറുപടി. വി മുരളീധരൻ കൂടി കൈവിട്ടതോടെ കെ സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനം തെറിക്കും എന്ന കാര്യം ഉറപ്പാണ്. എന്നാൽ ഉപ തെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്യ പ്രതികരണം ശോഭാസുരേന്ദ്രനും തിരിച്ചടിയാകും. പ്രസിഡന്റ് സ്ഥാനത്തിനായി പി കെ കൃഷ്ണദാസ് എം ടി രമേശ് വിഭാഗം ഇതോടെ സമ്മർദ്ദം ശക്തമാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here