തമ്മിലടിയും വിവാദങ്ങളും പരിഹരിക്കാനാകാതെ പാലക്കാട്ടെ ബിജെപി

BJP

തമ്മിലടിയും വിവാദങ്ങളും പരിഹരിക്കാനാകാതെ പാലക്കാട്ടെ ബിജെപി. പാലക്കാട് ജില്ലയിലെ ബിജെപിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് യുദ്ധമാണ് പരസ്യമായിരിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനല്ല സ്ഥാനാര്‍ഥികള്‍ ആകാനാണ് ചിലര്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

ALSO READ:മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ, വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലിടിച്ച് അപകടം

പാലക്കാട് ജില്ലയിലെ ബിജെപിയില്‍ ഗ്രൂപ്പ് യുദ്ധവും തമ്മിലടിയും രൂക്ഷമായി തുടരുകയാണ്. സംസ്ഥാന നേതാക്കളും ജില്ലാ നേതൃത്വവും ചര്‍ച്ചകളില്ലാതെ തീരുമാനമെടുക്കുന്നുവെന്നും ജില്ലാ നേതൃത്വമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

ALSO READ:എനിക്കിനി വിമാനം പറത്താൻ പറ്റില്ല! ടേക്കോഫ് ചെയ്യാൻ തനിക്ക് പറ്റില്ലെന്ന് പൈലറ്റ്, കാരണം അറിഞ്ഞ് സ്തബ്ധരായി യാത്രികർ

ജില്ലയിലെ ഗ്രൂപ്പ് തര്‍ക്കവും തമ്മിലടിയും വരാന്‍ പോകുന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയാവാന്‍ ജില്ലയിലെ ചിലര്‍ മത്സരിക്കുകയാണെന്ന വിമര്‍ശനവും സുരേന്ദ്രന്‍ തരൂര്‍ ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News