പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി- കോണ്‍ഗ്രസ്സ് ശ്രമം; എല്‍ഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ച് തിങ്കളാഴ്ച

ldf-cpim

ആയിരക്കണിക്കിന് വ്യാജ വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പാലക്കാട് കളക്ട്രേറ്റ് മാര്‍ച്ച് തിങ്കളാഴ്ച. രാവിലെ 10 മണിക്ക് കോട്ടമൈതാനത്തിന് സമീപത്ത് നിന്നും മാർച്ച് ആരംഭിക്കും. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.

അതിനിടെ, പാലക്കാട് ഉപ തെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് പൊതുവേ മാറ്റം ആഗ്രഹിക്കുന്നു. മഹാ ഭൂരിപക്ഷം വോട്ടർമാരും ആ മാറ്റം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണാടിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read: ‘അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല’; പാലക്കാടു വന്ന് പരസ്യമായി ആർഎസ്എസിൻ്റെ ഗണ വേഷം അഴിക്കുമോ? സന്ദീപ് വാര്യർക്ക് പരസ്യ വെല്ലുവിളി

വമ്പിച്ച തോതിൽ വലതുപക്ഷ കേന്ദ്രങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. വലതുപക്ഷ കേന്ദ്രങ്ങൾ വല്ലാത്ത വിഷമത്തിലാണെന്ന് ഇന്നത്തെ വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. വലതുപക്ഷ മാധ്യമങ്ങൾ ഒരാളുടെ കോൺഗ്രസ് പ്രവേശനം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും എന്തുകൊണ്ട് അത്ര വലിയ രീതിയിൽ മഹത്വവത്കരിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തോ ചില പ്രശ്നങ്ങൾ വലതുപക്ഷ കേന്ദ്രത്തിൽ സംഭവിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News