ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി ഡോ. പി സരിന്‍

dr-p-sarin-soumya-sarin

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. വി ഡി സതീശന്റെ ആരോപണങ്ങള്‍ തള്ളി സരിനും ഭാര്യയും സ്വന്തം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇരട്ട വോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡൻ്റ് കെഎം ഹരിദാസിന് വോട്ട് രേഖപ്പെടുത്താന്‍ ആയില്ല.

പാലക്കാട് 2,700 വ്യാജ വോട്ടുകള്‍ യുഡിഎഫ് സംഘടിതമായി ചേര്‍ത്തുവെന്നായിരുന്നു ഇടതു മുന്നണി ഉന്നയിച്ച ആരോപണം. ഇത് തെളിയിക്കുന്ന രേഖകളും എല്‍ഡിഎഫ് നേതാക്കള്‍ പുറത്തുവിട്ടു. അതുകൊണ്ടുതന്നെ വ്യാജ വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാന്‍ യുഡിഎഫിന് ആയില്ല. പലയിടത്തും എല്‍ഡിഎഫ് ബൂത്ത് ഏജൻ്റുമാര്‍ക്ക് ചലഞ്ച് ചെയ്യേണ്ട അവസരം പോലും ഉണ്ടായില്ല.

Read Also: പാലക്കാട് എല്‍ഡി എഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

എന്നാല്‍ ആരോപണം മറികടക്കാന്‍ പ്രതിപക്ഷനേതാവ് ഉയര്‍ത്തിയ വാദമുഖങ്ങളും സരിനും ഭാര്യ സൗമ്യ സരിനും വോട്ട് രേഖപ്പെടുത്തിയതോടെ പൊളിഞ്ഞു. സരിൻ്റെയും ഭാര്യ സൗമ്യയുടെയും വോട്ടുകള്‍ വ്യാജം എന്നായിരുന്നു വിഡി സതീശന്റെ ആരോപണം. ഇരുവരും സ്വന്തം ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി. ഒരു എതിര്‍പ്പും യുഡിഎഫ് ഏജന്റുമാര്‍ നടത്തിയില്ല. ഇരുവരും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇരട്ട വോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡൻ്റ് കെഎം ഹരിദാസിന് വോട്ട് രേഖപ്പെടുത്താന്‍ ആയില്ല. ബൂത്തിലെത്തിയാല്‍ എല്‍ഡിഎഫ് ഏജന്റുമാര്‍ തടയുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. ഇതോടെ കെഎം ഹരിദാസ് പിന്മാറി. ചുരുക്കത്തില്‍ ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതായി മാറി എന്നതാണ് വസ്തുത. യുഡിഎഫും ബിജെപിയും വ്യാജമായി ചേര്‍ത്ത വോട്ടുകള്‍ എല്‍ഡിഎഫ് ഉയര്‍ത്തിയ പരസ്യമായ എതിര്‍പ്പ് കാരണം അവര്‍ക്ക് ചെയ്യിപ്പിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News