പാലക്കാട് എല്‍ഡി എഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

pa-muhammad-riyas

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു വേര്‍ഷനായി പാലക്കാട് മാറും. വിവാദങ്ങള്‍ വോട്ടിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ട്. സംഘടനാ പ്രവര്‍ത്തനം നല്ല നിലയില്‍ നടന്നു. പാലക്കാടിന് പുറമേ ചേലക്കരയിലും വയനാടും മികച്ച മുന്നേറ്റമുണ്ടാകും. പ്രാണികളുടെ വലിയ മാര്‍ച്ച് എല്‍ഡിഎഫിലേയ്ക്ക് ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Read Also: കൊച്ചിക്ക് അന്താരാഷ്ട്ര അംഗീകാരം; കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയെന്ന് ഐക്യരാഷ്ട്ര സഭ

പാലക്കാട് വോട്ടിങ് സമയം അവസാനിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനിടെ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനുള്ള ഔദ്യോഗിക സമയം അവസാനിച്ചു. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര കാണാന്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ടോക്കണ്‍ അടിസ്ഥാനത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ലഭിക്കും. വൈകിട്ട് ആറ് വരെ 67 ശതമാനം പോളിങ് രേഖപ്പെടുത്തി.

News Summary: Minister PA Muhammed Riyas says LDF has made good progress in the Palakkad by-election. Palakkad will become another version of the Vattiyoorkavu election. He also said that the controversies will not affect the vote.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News