പാലക്കാട്‌ തിരിച്ചുപിടിക്കാന്‍ കരുത്തോടെ എല്‍ഡിഎഫ്‌; എതിര്‍പാളയങ്ങളില്‍ ഗ്രൂപ്പ്‌ പോരും തമ്മില്‍ത്തല്ലും രൂക്ഷം

cpim

പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ആവേശത്തിലേക്ക്‌ കടക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ ഊര്‍ജസ്വലമായി എല്‍ഡിഎഫ്‌. യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവും ഗ്രൂപ്പ്‌ പോരും അഴിമതി ആരോപണങ്ങളും തകൃതിയാണ്‌. ഇതിനാല്‍ പാലക്കാട്‌ കാറ്റ്‌ ഇടതിന്‌ അനുകൂലമാകും.

Also Read: നല്ല ആത്മവിശ്വാസത്തില്‍; പാലക്കാട് തിരിച്ചുപിടിക്കും: മന്ത്രി എം ബി രാജേഷ്

ബിജെപി ഭരിക്കുന്ന പാലക്കാട്‌ നഗരസഭയിലെ വികസന മുരടിപ്പില്‍ ജനങ്ങള്‍ ഏറെ അതൃപ്‌തിയിലാണ്‌. വികസനത്തിന്റെയും വളര്‍ച്ചയുടെയും ഉയര്‍ന്ന തലങ്ങളിലേക്ക്‌ കുതിക്കേണ്ട നഗരസഭയാണ്‌ ബിജെപിയുടെ കെടുകാര്യസ്ഥത കാരണം കിതയ്‌ക്കുന്നത്‌. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള എല്‍ഡിഎഫ്‌ പ്രചാരണം ജനങ്ങള്‍ ഏറ്റെടുക്കും.

സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ ക്രൂരനടപടികളും ചര്‍ച്ചയാകും. രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലായിട്ട്‌ പോലും വയനാട്‌ ദുരന്തത്തില്‍ നയാപൈസ നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, മണ്ഡലത്തിലുടനീളം എല്‍ഡിഎഫ്‌ സജീവമാണ്‌.

Also Read: എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ബിജെപിയിലും കോണ്‍ഗ്രസ്സിലും ഗ്രൂപ്പ്‌ പോര്‌ പരകോടിയിലാണ്‌. രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി പറമ്പില്‍ ശക്തമായ ചരടുവലി നടത്തുമ്പോള്‍ ജില്ലാ നേതാക്കള്‍ ഇതിനെതിരാണ്‌. പി സരിന്‍, വിടി ബല്‍റാം, കെ മുരളീധരന്‍ എന്നിവര്‍ക്കായി ശക്തമായ വാദങ്ങളുണ്ട്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കൊച്ചിയില്‍ നടത്തിയ യോഗത്തിലും തര്‍ക്കപരിഹാരമായിരുന്നില്ല.

ബിജെപിയില്‍ ശോഭാ സുരേന്ദ്രന്‌ വേണ്ടിയാണ്‌ മുറവിളി. സി കൃഷ്‌ണകുമാറിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ്‌ ശോഭാ പക്ഷം വാദിക്കുന്നത്‌. കൃഷ്‌ണകുമാര്‍ 14 കോടിയോളം തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തട്ടിപ്പ്‌ നടത്തിയത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശോഭ വരുന്നതിനോട് മറുപക്ഷം കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here