പാലക്കാട് പോളിങ് ബൂത്തിലേക്ക്; 184 ബൂത്തുകൾ സജ്ജം, വേട്ടെടുപ്പ് 7 മണി മുതൽ

palakkad election

ഒരു മാസത്തെ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്. മോക് പോളിങ് ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തിലെ 184 ബൂത്തുകൾ സജ്ജമാണ്.

മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്‌. പാലക്കാട്‌ നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ്‌ പാലക്കാട്‌ മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ്‌ കൂടുതൽ- 1,00,290. 94,412 പുരുഷ വോട്ടർമാരും നാല്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്‌.ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത് ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ്. വനിതാ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തും മണ്ഡലത്തിൽ സജ്ജമാണ്.

Also read: ശബരിമലയിൽ റെക്കോർഡ് തിരക്ക്, നാലു ദിവസത്തിനിടെ ദർശനം തേടിയെത്തിയ തീർഥാടകരുടെ എണ്ണം 2.5 ലക്ഷത്തിനരികെ

ശക്തമായ പ്രചാരണത്തിലൂടെ ജനങ്ങളിലേക്കെത്താൻ എൽഡിഎഫിന്‌ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ്‌, ബിജെപി കോട്ടകളിൽ വിള്ളൽവീഴ്‌ത്താൻ കഴിഞ്ഞുവെന്ന പൂർണ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. സ്ഥാനാർഥി ഡോ. പി സരിന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ടാക്കി.

അങ്കത്തട്ടിൽ 10 പേർ

പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ രംഗത്തുള്ളത്‌ 10 സ്ഥാനാർഥികൾ. ഡോ. പി സരിൻ (സ്വതന്ത്രൻ, ചിഹ്നം: സ്‌റ്റെതസ്‌കോപ്പ്), സി കൃഷ്ണകുമാർ (ബിജെപി, ചിഹ്നം: താമര), രാഹുൽ മാങ്കൂട്ടത്തിൽ (ഐഎൻസി, ചിഹ്നം: കൈ), എം രാജേഷ് ആലത്തൂർ (സ്വതന്ത്രൻ, ചിഹ്നം: ഗ്യാസ് സിലിണ്ടർ), രാഹുൽ ആർ (സ്വതന്ത്രൻ, ചിഹ്നം: എയർ കണ്ടീഷണർ), രാഹുൽ മണലാഴി (സ്വതന്ത്രൻ, ചിഹ്നം: തെങ്ങിൻതോട്ടം), എൻഎസ്‌കെ പുരം ശശികുമാർ (സ്വതന്ത്രൻ, ചിഹ്നം: കരിമ്പുകർഷകൻ), എസ് ശെൽവൻ (സ്വതന്ത്രൻ, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീർ (സ്വതന്ത്രൻ, ചിഹ്നം: ടെലിവിഷൻ), ഇരുപ്പുശേരി സിദ്ദിഖ് (സ്വതന്ത്രൻ, ചിഹ്നം: ബാറ്ററി ടോർച്ച്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here