പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നാളെ. അവസാനവട്ട വോട്ടുറപ്പിക്കനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍, യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎയുടെ സി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെടെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയാകും.
Also read: ശബരിമലയിൽ തിരക്കേറുന്നു; ഈ തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. നാളെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും.ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക.
Also read: കേന്ദ്ര അവഗണന; വയനാട്ടിൽ ഇന്ന് എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ എസ് ചിത്ര അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here