പാലക്കാട് 70.51 ശതമാനം പോളിങ്; കൂടുതൽ നഗരസഭയിൽ, കുറവ് കണ്ണാടിയിൽ

voting

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ്. ആകെയുള്ള 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളിലായി 184 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. രാവിലെ ഏഴിന് പോളിങ് ആരംഭിച്ച ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ വലിയ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്.

അവസാന മണിക്കൂറുകളിലും വലിയ തിരക്കായിരുന്നു. വൈകിട്ട് ആറു മണിക്ക് ശേഷവും ബൂത്തുകളില്‍ നിരവധി പേരാണ് വോട്ടു ചെയ്യാനുണ്ടായിരുന്നത്. 1,00,290 സ്ത്രീ വോട്ടര്‍മാരില്‍ 70,702 പേരും 94,416 പുരുഷ വോട്ടര്‍മാരില്‍ 66,596 പേരും വോട്ട് ചെയ്തു. ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരായ നാല് പേരും വോട്ട് ചെയ്തു.

Read Also: ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി ഡോ. പി സരിന്‍

പ്രാഥമിക കണക്കനുസരിച്ച് പാലക്കാട് നഗരസഭയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്; 70.51 ശതമാനം. കുറവ് കണ്ണാടി പഞ്ചായത്തിലും; 68.42 ശതമാനം. പിരായിരി, മാത്തൂര്‍ പഞ്ചായത്തുകളിലെ പോളിങ് ശതമാനം യഥാക്രമം 69.78 , 69.29 എന്നിങ്ങനെയാണ്. പാലക്കാടൻ കോട്ട ആരുപിടിക്കുമെന്ന് കൂട്ടിയും കിഴിച്ചും നോക്കുകയാണ് മുന്നണികള്‍. 23 നാണ് വോട്ടെണ്ണല്‍.

മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ):

8 മണി- 6.87%
9 മണി- 13.68%
10 മണി- 20.58%
11 മണി- 27.18%
12 മണി- 34.52%
1 മണി- 41.59%
2 മണി- 48.17%
3 മണി- 54.66%
4 മണി- 60.70%
5 മണി- 66.35%
6 മണി- 70.05%
അവസാന പോളിങ് നില- 70.51%

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News