‘പാലക്കാട്ട് ബിജെപി ജില്ലാ പ്രസിഡന്‍റിന് ഇരട്ടവോട്ടുണ്ട്’; തുറന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ

vote

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാലക്കാട്ട് ബിജെപി അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് സ്ഥാനാർഥി സി കൃഷ്ണകുമാർ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സി കൃഷ്ണകുമാർ ഇക്കാര്യം പറഞ്ഞത്. ഇരട്ടവോട്ട് വിവാദം കത്തിനിൽക്കുമ്പോഴാണ് ബിജെപി സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ.

ബിജെപി ജില്ലാ അധ്യക്ഷന്‍റെ ഇരട്ടവോട്ട് നീക്കം ചെയ്യാനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് നീക്കേണ്ടതെന്നും ബി ജെ പി സ്ഥാനാർഥി പറഞ്ഞു.

ഒരു അപേക്ഷയും നൽകാതെ പതിനാറ് പേരുടെ വോട്ട് ഒഴിവാക്കിയതായി സി കൃഷ്ണകുമാർ ആരോപിച്ചു. പാലക്കാട്ടെ സ്ഥിരതാമസക്കാരാണ് ഇവർ. വോട്ട് നീക്കാൻ അപേക്ഷ നൽകാതെയാണ് അധികൃതരുടെ നടപടി. തങ്ങൾ കള്ളവോട്ട് ചേർത്തിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

Also Read- ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ മുഖ്യമന്ത്രി; പ്രചാരണത്തിനായി നാളെ പാലക്കാടെത്തും

പാലക്കാട് മണ്ഡലത്തിൽ ഇരട്ടവോട്ട് ഉണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സി പി ഐ എം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പാലക്കാട് മണ്ഡലത്തിൽ കൂടുതൽ പേർക്ക് ഇരട്ടവോട്ട് ഉണ്ടെന്നതിന്‍റെ തെളിവുകൾ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ മുന്നണികൾ വാദപ്രതിവാദങ്ങളുമായി എത്തിയതോടെ പാലക്കാട്ടെ അവസാനദിവസങ്ങളിലെ പ്രചരണം ഈ വിഷയത്തിലേക്ക് മാറുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News