കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌: ഇനി നിശബ്ദ പ്രചാരണം

palakkad

കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌. വൈകിട്ട് നടന്ന റോഡ് ഷോ സ്ഥാനാർഥികൾ കളറാക്കി. ഇതോടെ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങി. നാളെ നിശബ്ദ പ്രചാരണമാണ്.മറ്റന്നാൾ പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതും.

പാലക്കാട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നീണ്ട ഇരുപത്തിയേഴ് ദിനത്തെ പ്രചാരണച്ചൂടിനാണ് അവസാനമായത്.പാലക്കാടൻ മണ്ണിൽ ആവേശം തീർത്തായിരുന്നു എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ്റെ റോഡ് ഷോ.പ്രചാരണത്തിന്റെ തുടക്കം മുതൽ ഓരോ വോട്ടർമാരെയും നേരിൽകണ്ട്‌ വോട്ടുറപ്പിച്ച ആത്മവിശ്വാസത്തിലാണ്‌ ഡോ. പി സരിൻ.

ALSO READ; യുഡിഎഫിന് പരാജയ ഭീതി, ദുഷ്പ്രചരണങ്ങളിലൂടെ അവർ രക്ഷാകവചമൊരുക്കാൻ ശ്രമിക്കുന്നു; മന്ത്രി കെ.എൻ. ബാലഗോപാൽ

വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നും തുടക്കം കുറിച്ച കൊട്ടിക്കലാശത്തിന്‌ വൻസ്വീകരണമാണ് ലഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ പ്രകടനമായായിരുന്നു കൊട്ടിക്കലാശം.

News Summary- The candidates’ road show in the evening was colorful. With this, the flag was raised for public campaigning today. Tomorrow is a silent campaign. The day after tomorrow, the people will cast their votes in Palakkad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News