പാലക്കാട്ടെ പോളിങ് ആറ് മണിക്കൂര്‍ പിന്നിട്ടു

palakkad election

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടിങ് ആറു മണിക്കൂര്‍ പിന്നിട്ടു. ഇതുവരെ വോട്ടാണ് പാലക്കാട് രേഖപ്പെടുത്തിയിരിക്കുന്നത്. പല ബൂത്തുകളിലും നീണ്ട നിരയാണ്.

ഇതുവരെയുള്ള പോളിങ്

ഇതുവരെയുള്ള ആകെ പോളിങ്: 34.60 %

-ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 6,7387പേര്‍

-സ്ത്രീകള്‍: 3,3381 (33.28%)

-പുരുഷന്‍മാര്‍; 3,4005 (36.01%)

അതിനിടെ കണ്ണാടിയിലെ 170-ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് ഒരു വോട്ട് ചലഞ്ച് ചെയ്ത് .വോട്ടര്‍ തേങ്കുറശ്ശിയില്‍ സ്ഥിരതാമസമെന്നായിരുന്നു കണ്ടെത്തല്‍.മണ്ഡലത്തിലല്ലാത്ത പഞ്ചായത്തുകളില്‍ നിന്നും വ്യാപകമായി വോട്ട് ചേര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും വോട്ട് ചെയ്യിക്കുന്നതായി എല്‍ഡിഎഫ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ചലഞ്ച് വോട്ട് രേഖപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.കണ്ണാടിയില്‍ മാത്രം ഇത്തരം നിരവധി വോട്ടുകള്‍ കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.

ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1,94,706 പേർ.1,00,290 സ്ത്രീകളും 94,416 പുരുഷൻമാരും 4 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും.2445 കന്നി വോട്ടർമാർമാരാണ് പാലക്കാടുള്ളത്.229 പ്രവാസി വോട്ടർമാരും ഇവിടെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News