വോട്ടിനായി ഓട്ടം; പാലക്കാട് പ്രചാരണം സജീവമാക്കി മുന്നണികൾ

PALAKKAD
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി മുന്നണികൾ. എൽഡിഎഫ്
 സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ ഉച്ചകഴിഞ്ഞ് കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ കാണും.  യുഡിഎഫ് മണ്ഡലം കൺവൻഷനും  എൻഡിഎ  റോഡ് ഷോയും ഇന്ന് വൈകീട്ട് നടക്കും.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ്റെ പ്രചാരണം ഉച്ചകഴിഞ്ഞ് കണ്ണാടി പഞ്ചായത്തിലാണ്.
വിവിധ സ്ഥലങ്ങളിലെത്തി സരിൻ  വോട്ടഭ്യർഥിക്കും.  സ്ഥാപനങ്ങൾ സന്ദരശിച്ചും, കടകൾ കയറിയും വോട്ട് ഉറപ്പിക്കും. വ്യക്തികളെ സന്ദർശിച്ചും വോട്ടഭ്യർഥിക്കും.  പൊതുപര്യടനം ആരംഭിക്കും  മുമ്പ്, മണ്ഡലത്തിലെ പരമാവധി വോട്ടർമാർ നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് ഡോ. പി സരിൻ
യുഡിഎഫ് നിയോജകമണ്ഡലം കൺവെൻഷൻ വൈകീട്ട് ചന്ദ്രനഗറിൽ നടക്കും. കെസി വേണുഗോപാൽ വിട്ടു നിൽക്കുന്ന കൺവെൻഷനിൽ നേതാക്കളായ കെ സുധാകരൻ. വി. ഡി സതീശൻ,  സാദിഖലി തങ്ങൾ തുടങ്ങിയവരാണ് പങ്കെടുക്കുക. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ  സ്വകാര്യ സന്ദർശനത്തിലാണ്.
എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ പ്രചാരണ രംഗത്ത് സജീവമായി. വൈകീട്ട് നഗരത്തിൽ എൻഡിഎ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News