പാലക്കാട് തെരഞ്ഞെടുപ്പ് ആവേശചൂടിന് ഇന്ന് കൊട്ടിക്കലാശം

Election

ഒരു മാസത്തോളം നീണ്ടുനിന്ന പാലക്കാട്‌ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ ഇന്ന് കൊട്ടിക്കലാശം. എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാ റോഡ്‌ഷോ നടത്തും. നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങൾ അകമ്പടിയേകും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശത്തിന്‌ തുടക്കംകുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. പ്രകടനം സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം പകൽ രണ്ടിന്‌ ഒലവക്കോട്ടുനിന്ന്‌ ആരംഭിച്ച്‌ പേഴുങ്കര, മേഴ്‌സി കോളേജ്‌, തിരുനെല്ലായി, കെഎസ്‌ആർടിസി, ഐഎംഎ, നിരഞ്ജൻ റോഡ്‌ വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും. എൻഡിഎ സ്ഥാനാർഥിയുടെ പര്യടനം പകൽ രണ്ടിന്‌ മേലാമുറിയിൽനിന്ന്‌ ആരംഭിച്ച്‌ സ്റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.

Also Read: പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി- കോണ്‍ഗ്രസ്സ് ശ്രമം; എല്‍ഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ച് തിങ്കളാഴ്ച

അതേസമയം, ആയിരക്കണിക്കിന് വ്യാജ വോട്ടുകള്‍ ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News