ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. ബിജെപി നേതൃത്വം പറഞ്ഞിട്ടാണ് താൻ സ്ഥാനാർത്ഥി ആയതെന്ന് സി കൃഷ്ണകുമാർ. ബിജെപി ദേശീയ സമിതി അംഗം എൻ ശിവരാജൻ സ്ഥാനാർത്ഥിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട്ടെ ബിജെപിയിൽ തമ്മിലടിയും തർക്കവും രൂക്ഷമാവുകയാണ്. കനത്ത തോൽവിക്ക് പിന്നാലെ ആദ്യം വെടി പൊട്ടിച്ചത് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനാണ്. ദേശീയ,സംസ്ഥാന നേതൃത്വങ്ങൾ ആവിശ്യപ്പെട്ടിട്ടാണ് താൻ ബിജെപി സ്ഥാനാർഥി ആയതെന്ന് സി കൃഷ്ണകുമാർ. എൻ. ശിവരാജന്റെ വ്യക്തിപരമായ അഭിപ്രായം ആയിരിക്കുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Also read: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാത്തവർക്ക് ഇനിയും അവസരം
ബിജെപി സംസ്ഥാന,ജില്ലാ നേതൃത്വത്തിനെതിരെ സാധാരണ പ്രവർത്തകർക്കിടയിലും അമർഷം വ്യാപകമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വി മുരളീധരൻ തോൽവിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും എന്ത് നിലപാടും സ്വീകരിക്കും എന്നതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here