പാലക്കാട് വിധിയെഴുതുന്നു: വോട്ടെടുപ്പ് ഒരു മണിക്കൂർ പിന്നിട്ടു

palakkad election

പാലക്കാട് ഉപതെരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടു. 184 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.പലയിടത്തും വോട്ട‍മാരുടെ നീണ്ട നിര ഇതിനടകം തന്നെയുണ്ട്.

അതേസമയംട്രൂ ലൈൻ പബ്ലിക് സ്കൂളിലെ 88ആം ബൂത്തിൽ ചില സാങ്കേതിക തകരാ‍‍‍ർ ഉണ്ടായതോടെ വോട്ടെടുപ്പ് ഇരുപത് മിനിറ്റോളം വൈകിയാണ് തുടങ്ങിയത്.വോട്ട് ചെയ്യാനെത്തിയിരുന്നെങ്കിലും കാലതാമസം ഉണ്ടായതോടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാ‍ർഥി ഡോ പി സരിൻ ബൂത്തിൽ നിന്നും മടങ്ങി. മറ്റ് ബൂത്തുകൾ കൂടി സന്ദർശിക്കേണ്ടതുണ്ടെന്നും അതിനാൽ ഉച്ചയോടെ വന്ന് വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; പാലക്കാട് വോട്ടെടുപ്പ് തുടങ്ങി; ഉപതെരഞ്ഞെടുപ്പ് ലൈവ് അപ്ഡേറ്റ്സ്

ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത് 1,94,706 പേർ.1,00,290 സ്ത്രീകളും 94,416 പുരുഷൻമാരും 4 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും.2445 കന്നി വോട്ടർമാർമാരാണ് പാലക്കാടുള്ളത്.229 പ്രവാസി വോട്ടർമാരും ഇവിടെയുണ്ട്.

News Summary- It has been an hour since the voting for the Palakkad by-election began. Voting has begun in all 184 booths. There are already long queues of voters in many places.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News