‘പാലക്കാട് ഒരു മാറ്റം ആഗ്രഹിക്കുന്നു’; അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ പി സരിന്‍

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന് അജ്മാനില്‍ സ്വീകരണം നല്‍കി. പാലക്കാട് ഒരു മാറ്റം ആഗ്രഹിക്കുകയാണെന്നും അത് ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുമെന്നും ഡോക്ടര്‍ പി സരിന്‍ പറഞ്ഞു. സരിന് അജ്മാനില്‍ ഊഷ്മമളമായ സ്വീകരണമാണ് നല്‍കിയത്. മാസ് ഷാര്‍ജയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. പ്രവാസികളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും പാലക്കാടിന്റെ മാറ്റത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും ഡോക്ടര്‍ പി സരിന്‍ പറഞ്ഞു.

ALSO READ: ഇസ്രയേലിലെ പലസ്തീനികൾ ആക്രമണം നടത്തിയാൽ അവരുടെ ബന്ധുക്കളെ നാടു കടത്തും; പുതിയ നിയമം പാസാക്കി ഇസ്രയേൽ പാർലമെൻ്റ്

ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലും സരിനെത്തിയിരുന്നു. അജ്മാന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, മാസ് സ്ഥാപക പ്രസിഡന്റ് ടി.കെ.അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. മാസ് പ്രസിഡന്റ് അജിത രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനു കോറോം സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷമീര്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News