പാലക്കാട് സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താല കുമരനെല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമരനെല്ലൂർ കൊട്ടാരത്തൊടി അൻവർ – റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുതൽ കുട്ടിയെ കാണാതായിരുന്നു. സംശയം തോന്നി വെള്ളാളൂരിലെ കുളത്തിൽ നടത്തിയ തിരച്ചലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Also Read: കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News