പാലക്കാട് സിനിമാ തിയേറ്ററിന് തീപിടിച്ചു

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിനിമാ തിയേറ്ററിന് തീപിടിച്ചു. ചെമ്പകശ്ശേരി ദേവി സിനിമാസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം. തിയേറ്ററിന്റെ ഒരുവശത്ത് ആളിപ്പടർന്ന തീ നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും തീ പൂർണമായും അണക്കാനായില്ല. തുടർന്ന് ഷോർണൂരിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമില്ല. എ.സി യിൽ നിന്നും വൈദ്യുതി ഷോർട് ആയതാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ALSO READ: പട്ടാമ്പിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News