ഹോട്ടലിലെ പൊലീസ് പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വാര്‍ത്ത വസ്തുതാ വിരുദ്ധം: പാലക്കാട് ജില്ല കളക്ടര്‍

പാലക്കാട് നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു.

ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.

Also Read : മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട് . തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

അതേസമയം പാലക്കാട് തെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചതെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസ് നേതാക്കളും ഉന്നയിച്ച വാദമുഖങ്ങളെ ഒന്നൊന്നായി ഖണ്ഡിച്ച് എം സ്വരാജ് രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്ന് അദ്ദേഹം പരിഹസിച്ചു. കൈരളി ന്യൂസിൻ്റെ News N views-ൽ സംസാരിക്കുകയായിരുന്നു സ്വരാജ്.

പ്രതിപക്ഷ നേതാവ് ചോദിക്കുന്നത് പണം കൊണ്ടുവന്നത് കായ സഞ്ചിയിലാണോയെന്നാണ്.  ഇനി കായ സഞ്ചിയില്‍ കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നേ. അത് നിങ്ങളുടെ സ്വാതന്ത്ര്യം. താമസിക്കാത്ത ഹോട്ടലില്‍ ഞങ്ങള്‍ വരും, നിങ്ങള്‍ക്കെന്താണ് പ്രശ്‌നം എന്നൊക്കെയാണ് കോൺഗ്രസ് ന്യായീകരണം. താമസിക്കാത്ത ഹോട്ടലിൽ വസ്ത്രവുമായി എത്തുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. എന്നാൽ, ഇവിടെ ഒരുപാട് സംശയങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

താമസിക്കാത്ത ഹോട്ടലില്‍ ധരിക്കാനുള്ള വസ്ത്രങ്ങളാണെന്ന് പറഞ്ഞാണ് ട്രോളി ബാഗുമായി വരുന്നത്. എന്നാല്‍, വസ്ത്രങ്ങള്‍ ധരിക്കുന്നുമില്ല, അതാണ് പ്രശ്‌നം. ബാഗ് മറ്റ് നേതാക്കള്‍ ഇരിക്കുന്ന മുറിയിലേക്ക് കൊണ്ടുപോകുന്നു. ഒരു മിനിറ്റേ ചെലവഴിച്ചുള്ളൂയെന്ന് നിങ്ങള്‍ പറയുന്നു. ട്രോളി ബാഗിനുള്ളില്‍ നിന്ന് പണക്കെട്ട് എടുത്ത് ബോര്‍ഡ് റൂമിനുള്ളില്‍ വെക്കാന്‍ എത്ര സെക്കന്‍ഡ് സമയമാണ് വേണ്ടത്. ഇനി ബോർഡ് റൂമില്‍ നിന്ന് പെട്ടിയിലേക്ക് പണം വെക്കാന്‍ എത്ര സമയം വേണമെന്നും സ്വരാജ് ചോദിച്ചു.

ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ലേ. മലയാളികളുടെ മുമ്പിലല്ലേ ഇത് പറയുന്നത്. വസ്ത്രം നല്ലതാണോയെന്ന് നോക്കാന്‍, ഒന്നാമത് താമസിക്കാത്ത ഹോട്ടലിലെ റൂമിലേക്കാണ് വസ്ത്രം കൊണ്ടുപോകുന്നത്, എന്നിട്ട് നേതാക്കളുടെ മുമ്പില്‍ വച്ചാണ് വസ്ത്രം പരിശോധിക്കുന്നത്. ഇതാണോ നാട്ടുനടപ്പ്. ഇതിലൊന്നും ഒരു സംശയവും നിങ്ങള്‍ക്കില്ലേ. ഇല്ലെങ്കിൽ വേണ്ട. എന്നാൽ, മലയാളികൾക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News