കോൺഗ്രസ് ബിജെപി ഡീൽ; ധർമ്മരാജൻ ഷാഫിക്ക് നാലു കോടി രൂപ കൈമാറി വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

Palakkad Congress BJP Deal

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മരാജൻ ഷാഫി പറമ്പിലിന് 4 കോടി രൂപ കൈമാറി എന്ന വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് കോൺ​ഗ്രസ് ബിജെപിയുമായി നടപ്പിലാക്കിയ ഡീൽ പുറത്തുവരുകയാണ് കെ സുരേന്ദ്രൻ നടത്തിയ വെളിപ്പെടുത്തലിലൂടെ

ധർമ്മരാജനെ പറ്റി കോൺഗ്രസുകാർ എന്നോട് പറയുന്നത് ഷാഫിക്കും അയാൾ തന്നെയാണ് പൈസ കൊടുത്തതെന്നാണ്. കോൺ​ഗ്രസുകാ‍ർ എനിക്കു സ്വൈര്യം തരുന്നില്ല 2021 ൽ ഷാഫിക്ക് 4 കോടി കൊണ്ടുകൊടുത്തു എന്ന് പറഞ്ഞ് എന്നെ വിളിക്കുകയാണെന്നാണ് വയനാട് നടന്ന പത്രസമ്മേളനത്തിൽ കെ സുരേന്ദ്രൻ വെളിപ്പെടുത്തയത്. ഷാഫിക്ക് 4 കോടി രൂപ കൈമാറിയെന്നതിന് എന്താണ് തെളിവെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോൺ​ഗ്രസ് നേതാക്കൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.

Also Read: ‘പാലക്കാട് ബിജെപി – കോൺഗ്രസ് ഡീൽ; കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും’: കെ കെ ശൈലജ ടീച്ചർ

പാലക്കാട് കോൺ​ഗ്രസ് ബിജെപി ഡീൽ നടന്നു എന്ന എൽഡിഎഫ് ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ കെ സുരേന്ദ്രൻ നടത്തിയിരിക്കുന്നത്. അടിയുറച്ച ആർ എസ് എസ് പ്രവർത്തകനായ ധർമ്മരാജൻ ഷാഫി പറമ്പിലിന് പണം കൈമാറിയിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് വേണ്ടിയാണെന്നുള്ളത് പകൽ പോലെ വ്യക്തമാണ്.

കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാലക്കാട് മണ്ഡലത്തിൽ നിന്ന് വടകരയിലേക്ക് ഷാഫി പറമ്പിൽ മത്സരിക്കാനെത്തിയത് ഈ ഡീലിന്റെ ഭാ​ഗമായിട്ടാണ്. പാലക്കാട് നടക്കുന്നത് കോൺഗ്രസ് ബിജെപി ഡീലാണെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് തന്നെ എൽഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. ആ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിൽ ദു‍ർബലനായ സ്ഥാനാ‍ർഥിയെയാണ് ബിജെപി ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതും.

Also Read: കോണ്‍ഗ്രസില്‍ അതൃപ്തര്‍ ഏറെ; വര്‍ഗീയതയോട് നോ പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല: ഇ എന്‍ സുരേഷ് ബാബു

ശക്തനായ സ്ഥാനാ‍ർഥിയായ മുരളീധരനെ അവ​ഗണിച്ചാണ് വടകരയിലേക്ക് ഷാഫി പറമ്പിലിനെ കെട്ടിയിറക്കിയത്. വോട്ട് മറിക്കാനായി ദുർബലനായ സ്ഥാനാർഥിയെ മത്സരിപ്പിക്കുകയും ചെയ്തത് ബിജെപി ഡീലാണെന്ന് അന്ന് തന്നെ വ്യക്തമായതാണ് ഇപ്പോൾ ആ വാദങ്ങളെല്ലാം സത്യമാണെന്ന് തെളിയുകയാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തലിലൂടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News