വീണ്ടും പൊട്ടിത്തെറി; പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു; സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചുവെന്ന് ഇ എൻ സുരേഷ് ബാബു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ തീരുമാനം ബിജെപി കൂട്ടു കെട്ടില്‍ പ്രതിഷേധിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു. അവരുടെ പഞ്ചായത്തായ വെള്ളിനേഴിയില്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വെള്ളിനേഴിയില്‍ ഒരു വാര്‍ഡില്‍ ബി.ജെ.പിക്കും കോൺഗ്രസിനും ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു,ആദ്യമായി വെള്ളിനേഴി പഞ്ചായത്തില്‍ ബി.ജെ.പിക്ക് അംഗത്തെ ലഭിച്ചത്.

എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഓരോ ദിവസവും വ്യക്തമാവുകയാണ് എന്നും സുരേഷ് ബാബു പറഞ്ഞു.ബിജെപി -കോൺഗ്രസ് രഹസ്യധാരണയാണ് കോൺഗ്രസ് വിടുന്നവര്‍ ഉയര്‍ത്തുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഞങ്ങളുടെ വാദം തെളിയുകയാണ് പത്തനംതിട്ടയില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊണ്ടുവന്നത് ഈ രഹസ്യധാരണ വിജയിപ്പിക്കാൻ മലമ്പുഴയില്‍ കൃഷ്ണകുമാര്‍ മത്സരിക്കുമ്പോള്‍ വോട്ടുമറിക്കാൻ നേതൃത്വം നല്‍കിയത് ഷാഫിയാണ്, ഷാഫി മാറിയതോടെയാണ് കൃഷ്ണകുമാര്‍ പാലക്കാട്ടേക്ക് വന്നത്.വ്യാപകമായ വ്യാജ വോട്ടര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നത്.പിരായിരി പഞ്ചായത്തില്‍ 800 ലേറെ പുതിയ വോട്ടര്‍മാര്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സരിന് വിജയം ഉറപ്പ്; പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും: ഇ പി ജയരാജൻ

പിരായിരി പഞ്ചായത്തിലെ പുതിയ വോട്ടര്‍മാര്‍ 40 വയസ് മുതല്‍ 60 വയസു വരെയുള്ളവരെയാണ് കോൺഗ്രസും ബി.ജെ.പിയും ചേര്‍ത്തത്.ഇത് സ്വാഭാവികമല്ല,ബൂത്ത് 73, ക്രമനമ്പര്‍ 431 ഹരിദാസ് ബി.ജെ.പി ജില്ല പ്രസിഡന്‍റാണ്,പട്ടാമ്പിയിലെ വോട്ടറാണ് അദ്ദേഹം,പാലക്കാടും പട്ടാമ്പിയിലും വോട്ടറാണ്.
ചാവക്കാട് സ്വദേശിയായ ജിതേഷ്, ബിജെപി നേതാവാണ്. 134 ബൂത്തിലെ 1434 ലെ കോയപ്പിന് 135 ബൂത്തിലും വോട്ടുണ്ട്.കോൺഗ്രസ് നേതാവിന്‍റെ ബന്ധുവാണ്,105 ബൂത്തിലെ 786 ലെ വത്സലക്ക് 66 ബൂത്തിലും വോട്ടുണ്ട്.കണ്ണാടിയില്‍ 176, 1538 രമേഷ് മലമ്പുഴ മണ്ഡലത്തിലെ വോട്ടറാണ്.

2700 ലേറെ വ്യാജ വോട്ടര്‍മാരെ മണ്ഡലത്തില്‍ ചേര്‍ത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തു.
ബി.എല്‍.ഒമാരെ സ്വാധീനിച്ചാണ് ഇത് ചെയ്തിട്ടുള്ളത്,വീട്ടു നമ്പര്‍ പോലും പ്രദര്‍ശിപ്പിക്കാതെയാണ് ഇവരെ ചേര്‍ത്തിയിരിക്കുന്നത്.നിര്‍ബന്ധമായും ഇലക്ഷൻ കമ്മീഷനും ചാര്‍ജുള്ള ഉന്നത അധികാരിയും ഇടപെടണം.
ഈ വോട്ടര്‍ ബൂത്തിലേക്ക് വരുമ്പോള്‍ റേഷൻ കാര്‍ഡില്‍ പേരുണ്ടെങ്കില്‍ വോട്ടുചെയ്തോട്ടേ, ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കില്‍ 18 ന് പ്രക്ഷോഭം സംഘടിപ്പിക്കും,തെളിവ് സഹിതമാണ് എല്‍.ഡി.എഫ് പറയുന്നത്. സതീശൻ പറഞ്ഞത് കേട്ട് ഭയക്കുന്ന ആളല്ല.കള്ള വോട്ട് ചെയ്യിക്കാൻ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കും എന്നും സുരേഷ് ബാബു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News