പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലെന്ന് മന്ത്രി എം ബി രാജേഷ്. സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായുള്ള കാര്യങ്ങളാണ്. ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രതിസന്ധി ആഴമേറിയതാണ്. പൊട്ടിത്തെറി ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. വടകരയ്ക്കുള്ള പ്രത്യുപകാരമാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി. പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.
ALSO READ:സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി
സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായിട്ടുള്ള കാര്യങ്ങളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എത്രമാത്രം അധഃപതിച്ചു എന്നതാണ് വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ആവശ്യമായ സമയത്ത് ഇടതുമുന്നണി ഉചിതമായ തീരുമാനം എടുക്കും. പാലക്കാട് കോണ്‍ഗ്രസിലെ പ്രശ്‌നം ബിജെപിക്ക് ഗുണം ചെയ്യാന്‍ അനുവദിക്കില്ല. പാലക്കാട് ഇടതുമുന്നണിക്ക് വിജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. കോണ്‍ഗ്രസ് ആദ്യദിനം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ കാണുന്നത്. ഇടതുമുന്നണി കൃത്യസമയത്ത് ഉചിതമായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ALSO READ:സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത്
അതേസമയം ADMന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മന്ത്രി പ്രതികരിച്ചു. ശരിയായ അന്വേഷണം നടക്കട്ടെ, ബാക്കി കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here