പാലക്കാട് കോൺ​ഗ്രസിൽ അനുരഞ്ജന നീക്കം പാളി നിലപാടില്‍ മാറ്റമില്ലാതെ പഞ്ചായത്ത് അംഗവും ഭര്‍ത്താവും

palakkad Congress

വി കെ ശ്രീകണ്ഠൻ എംപി പാലക്കാട് കോൺ​ഗ്രസിൽ കൊഴിഞ്ഞുപോക്ക് തടയാൻ നടത്തിയ അനുരഞ്ജന നീക്കം പാളി. നിലപാടില്‍ മാറ്റമില്ലെന്ന് അ പിരായിരി പഞ്ചായത്ത് അംഗവും ഭര്‍ത്താവും. കോൺഗ്രസ് പാര്‍ട്ടിക്ക് എതിരല്ല, പക്ഷെ വികസനത്തിന് വേണ്ടി സരിനൊപ്പം നില്‍ക്കുമനന്നും കോൺ​ഗ്രസിനായി പ്രചരണ പ്രവർത്തനങ്ങൾക്കിറങ്ങില്ലെന്നും, പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ഇവർ വ്യക്തമാക്കി.

നേതാക്കളുടെ പ്രവൃത്തിയിലുള്ള അതൃപ്തിയെ തുടർന്നാണ് കൂടുതൽ പ്രവർത്തകർ പാർട്ടി വിടാൻ ഒരുങ്ങിയത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയുമാണ് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞത്. ഷാഫിക്കെതിരെ വൻ വിമർശനങ്ങളാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശി ഉയർത്തിയത്.

Also Read: സംഘടനാ പ്രവര്‍ത്തനത്തിനും മാധ്യമസ്ഥാപന നടത്തിപ്പിനും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എപി വിഭാഗം സമസ്ത

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് ഉയര്‍ത്തിയിരുന്നു.

കോൺഗ്രസിനകത്തെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകരാണ് പാർട്ടി വിടുന്നത്. ബിജെപി അനുകൂലനിലപാടുകൾ നേതൃത്വം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പി സരിൻ പാർട്ടി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News