പാലക്കാട് നഗരസഭയിൽ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് പ്രമീള ശശീധരന്‍ വണ്ടിച്ചെക്ക് കേസ് പ്രതിയെന്ന് കോടതി രേഖകൾ. ലക്ഷങ്ങൾ നൽകാനുണ്ടെന്ന് കാണിച്ച് ബിജെപി നേതാവ് ഹരിപ്രസാദ് നൽകിയ കേസിലാണ് നഗരസഭാ അധ്യക്ഷ പ്രതിയായിട്ടുള്ളത്. പാലക്കാട് ഫസ്റ്റ് ക്ലാസ് കോടതി 2-ൽ നൽകിയ കേസ് അടുത്ത മാസം 15-ന്കേസ് അടുത്ത മാസം വീണ്ടും പരിഗണനയ്‌ക്കെടുക്കും.
Also Read: കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ
പ്രമീള ശശിധരനുമായി പരാതിക്കാരന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതിന് പകരമായി വണ്ടി ചെക്ക് നൽകി എന്നതാണ് കേസ്. പ്രമീളാ ശശിധരൻ തനിക്ക് ലക്ഷങ്ങൾ നൽകാനുണ്ടെന്ന് കാണിച്ചാണ് കഴിഞ്ഞ വർഷം മാർച്ചിൽ പരാതിക്കാരൻ കേസ് ഫയൽ ചെയ്തത്. പ്രമീളാ ശശിധരൻ നൽകാനുള്ള പണം ലഭിക്കണമെന്ന ആവശ്യവുമായാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കെ പ്രമീളാ കുമാരി എന്ന ഔദ്യോഗിക പേരിലാണ് കേസ് നൽകിയിട്ടുള്ളത്.
Also Read: മുതിർന്ന സിപിഐഎം നേതാവ് പി.എൻ. ഉണ്ണി അന്തരിച്ചു
ബിജെപിയിലെ തമ്മിലടിയെ തുടർന്ന് നഗരസഭാ അധ്യക്ഷയായിരുന്ന പ്രിയ അജയൻ രാജിവെച്ചതോടെയാണ് പ്രമീളാ ശശിധരൻ തിരഞ്ഞെടുക്കപ്പെട്ടത്. ആർഎസ്എസ് നിർദ്ദേശം മറികടന്നാണ് ബി.ജെ.പി ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ പ്രമീളാ ശശിധരനെ അധ്യക്ഷയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here