പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തില്‍; പ്രതിരോധത്തിലായി കോണ്‍ഗ്രസ്

കൈരളി ന്യൂസ് പുറത്ത് വിട്ട പാലക്കാട് ഡിസിസിയുടെ കത്ത് വിവാദത്തിലായതോടെ പൂര്‍ണമായും പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വ്യക്തമായ മറുപടി പറയാനാകാതെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലാണ്. വിവാദം അവസാനിപ്പിക്കാന്‍ പുതിയ തന്ത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുക്കുന്നതെന്നാണ് സൂചനകള്‍.

ALSO READ: ‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

ഇതിന്റെ ഭാഗമായി മാധ്യമങ്ങളെ കാണുന്നത് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിവാക്കി.
മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാഹുല്‍ മങ്കൂട്ടത്തിലിന്റെ ഈ നടപടി. കത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവന്നത് തിരിച്ചടിയായി എന്നും പ്രതികരണം ഒഴിവാക്കിയാല്‍ വിവാദം സ്വാഭാവികമായും കെട്ടടങ്ങും എന്നുമാണ് വി ഡി സതീശന്‍ തന്റെ വിശ്വസ്ത കേന്ദ്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി ഒരു കാരണവശാലും ഈ വിഷയത്തില്‍ ഇനി പ്രതികരിക്കാന്‍ പോകരുതെന്നും വി ഡി സതീശന്‍ നിര്‍ദ്ദേശം നല്‍കി എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News