രാഹുല്‍ മാങ്കുട്ടത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായത് വി ഡി സതീശന്‍ – ഷാഫി പറമ്പില്‍ കോക്കസിന്റെ സമ്മര്‍ദ്ദം കാരണമെന്ന് തെളിയുന്നു. പാലക്കാട് ഡിസിസി ആവശ്യപ്പെട്ട സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ്. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ കത്ത് കൈരളി ന്യൂസിന് ലഭിച്ചു. പാലക്കാട് ബിജെപിയുടെ വേരറുക്കാന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആണെന്നും ഡിസിസിയുടെ കത്തില്‍ പറയുന്നു
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തര്‍ക്കമില്ല എന്നും ഐകകണ്‌ഠേനയാണ് രാഹുല്‍ സ്ഥാനാര്‍ത്ഥി ആയതെന്ന ഡി സതീശന്റെ വാദം. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ കത്താണ് കൈരളി ന്യൂസ് പുറത്തുവിട്ടത്: പാലക്കാട് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ഡിസിസി നേതൃത്വം ഐകകണ്‌ഠേന ആവശ്യപ്പെടുന്നത്. മാത്രമല്ല പാലക്കാട് ബിജെപിയുടെ വേര് അറുക്കാന്‍യോഗ്യനായ സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആണെന്നും കത്തില്‍ പറയുന്നു. ഡിസിസി പാലക്കാട് ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം തേടി. യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം മുരളീധരന്‍ സ്ഥാനാര്‍ത്ഥി ആകണമെന്നാണെന്നും കത്തില്‍ ഉണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മറ്റാരേക്കാളും ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി കെ മുരളീധരനാണ്. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമാണെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം കണക്കിലെടുത്ത് മുരളിയെ സ്ഥാനാര്‍ഥി ആക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എഐസിസി സംഘടന ചുമതലയുള്ള ജന സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപ ദാസ് മുന്‍ഷി ,കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. ഈ മാസം 15ന് ഡിസിസി നല്‍കിയ ഈ അഭ്യര്‍ത്ഥന തള്ളിയാണ് രാഹുല്‍ മാങ്കുട്ടത്തിലിനെ വി ഡി സതീശന്‍ കോക്കസ് സ്ഥാനാര്‍ത്ഥി ആക്കിയതെന്ന് ഇതോടെ വ്യക്തമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here