പാലക്കാട് ജില്ലയിലെ വികസനം: പൊള്ളയായ വാദങ്ങളുമായി ബിജെപി

palakkad

പാലക്കാട് ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് പൊള്ളയായ വാദങ്ങളുമായി ബിജെപി. പാലക്കാട് കേന്ദ്ര സർക്കാരാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി അനുവദിച്ചത് എന്ന വാദമാണ് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ ഉന്നയിക്കുന്നത്. എന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാരാണ് പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി അടക്കമുള്ള പദ്ധതിക്കുള്ള വികസന പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് സി പിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു പറഞ്ഞു.

ALSO READ: ടെലിഗ്രാം ടാസ്ക് വഴി 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ
ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പാലക്കാട് ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണമാണ് ബിജെപി നടത്തിയത്. ജില്ലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസനങ്ങൾ കേന്ദ്ര സർക്കാരിൻ്റെതാണ് എന്ന രീതിയിലായിരുന്നു പ്രചാരണം. ഒന്നാം പിണറായി വിജയൻ സർക്കാർ പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കൽ 2023 ജൂണിൽ പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതിനെയാണ് ബിജെപി രാഷ്ട്രീയവത്കരിക്കുന്നത്. വെറുതേ വികസന വാദങ്ങൾ മാത്രം ഉന്നയിച്ച് ജനങ്ങളെ പറ്റിക്കുകയാണ് ബി ജെ പി എന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു പറഞ്ഞു.

ജില്ലയുടെ വികസന ആവശ്യങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ സംഘടിപ്പിച്ച ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയുടെ പരിപാടി തീർത്തും പ്രഹസനമായി. പാലക്കാട്ടെ പൗരപ്രമുഖരുടെ ചർച്ച പൂർണമായും രാഷ്ട്രീയ പ്രസംഗം മാത്രമാക്കി. തുടക്കത്തിൽ രാഷ്ട്രീയ ചായ്യവ്‌ വരാതിരിക്കാൻ നദ്ദയുടെ പദവി ബിജെപി പ്രസിഡന്റ് എന്ന് വെക്കാതെ കേന്ദ്രമന്ത്രി എന്ന് മാത്രം പറഞ്ഞുകൊണ്ടാണ് ക്ഷണക്കത്ത്‌ അടിച്ചത്. പാലക്കാടൻ വികസന ചർച്ച എന്ന നിലയിൽ സംഘടിപ്പിച്ച പരിപാടിയാണ് പരാജയപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News