പാലക്കാട് ചിറ്റൂരിലെ രണ്ട് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കതിരായ അസഹിഷ്ണുതയില്‍ പ്രതികരണവുമായി പാലക്കാട് രൂപത. ഇത്തരം വര്‍ഗീയ നിലപാടുകള്‍ സമാധാനവും സഹോദരിയും ഇഷ്ടപ്പെടുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് രൂപത വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
ALSO READ: തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി
രണ്ട് സംഭവവും ക്രൈസ്തവര്‍ക്ക് നേരെ കരുതി കൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയുമാണ്.കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. സമൂഹത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.
ALSO READ: ലോകമെമ്പാടും ക്രിസ്മസ് കൊണ്ടാടുമ്പോള്‍; പുകയുകയാണ് മണിപ്പൂര്‍…
പാലക്കാട് ചിറ്റൂര്‍ നല്ലേപിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ കലിപൂണ്ടെത്തിയ സംഘടനാ ജില്ലാ സെക്രട്ടറിയും 3 പേരും ചേര്‍ന്ന് സ്‌കൂളിലെ പ്രധാന അധ്യാപികയെയും അധ്യാപികമാരെയും ആഘോഷം ചോദ്യം ചെയ്ത് അസഭ്യം പറഞ്ഞത്.
കുട്ടികളുടെയും അധ്യാപകരുടെയും വേഷത്തെ ചോദ്യം ചെയ്ത ഇവര്‍ ‘ക്രിസ്മസ് വേണ്ട നിങ്ങള്‍ ഇനിമുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാല്‍ മതി’യെന്നും പറഞ്ഞു. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here