പാലക്കാട് ലഹരിസംഘം വീടിനും വാഹനത്തിനും തീയിട്ടു; രണ്ടുപേർ പിടിയിൽ

പാലക്കാട് വാളയാറിൽ വീടിനും വാഹനത്തിനും തീയിട്ടു. അട്ടപ്പള്ളം ഗണേശപുരം സ്വദേശി ഗുരുവായൂരപ്പൻ്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിന് പിന്നിൽ ലഹരിസംഘം എന്ന് കുടുംബം പറഞ്ഞു. പ്രദേശത്ത് ഇത് മൂന്നാമത്തെ സംഭവമാണെന്നും കുടുംബം പറഞ്ഞു.

Also read:യുവകലാസാഹിതി പി.ആർ കർമ്മചന്ദ്രൻ അവാർഡ് മാധവൻ പുറച്ചേരിക്ക്

ആക്രമണത്തിൽ വാഹനത്തിൻ്റെ പാതിയോളം കത്തി. വീടിന് മുന്നിലെ ജനലുകളും പൂർണ്ണമായും കത്തിയ നിലയിലാണ്. വീട്ടിലെ പട്ടിക്ക് ബിരിയാണി ഉൾപ്പെടെ നൽകിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. അരുൺ,സൂരജ് എന്നിവരാണ് പൊലീസ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News