പാലക്കാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മൂന്ന് മുന്നണികളുടെയും സ്ഥാനർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
ആവേശകരമായ പ്രചാരണമാണ് മൂന്ന് മുന്നണികളുടെയും നേതൃത്വത്തിൽ പാലക്കാട് നടക്കുന്നത്. പാലക്കാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി സരിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. വൈകിട്ട് നാലിന് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫിൻ്റെ സംസ്ഥാന നേതാക്കൾ, മന്ത്രിമാർ ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുക്കും. രാവിലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി ഡോ പി സരിൻ പര്യടനം നടത്തും. യുഡിഎഫിന്റെയും ബിജെപിയുടെയും പ്രചാരണവും രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
അതേസമയം മതേതര രാഷ്ട്രീയമാണ് ഇടതുപക്ഷ ലക്ഷ്യമെന്ന് സരിൻ പ്രതികരിച്ചു.യുഡിഎഫ് അത് തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അരോപിച്ചു.എകെ ഷാനിബ് പത്രിക നൽകരുതെന്നും പി സരിൻ ആവശ്യപ്പെട്ടു. ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചുവെന്നും എന്നാൽ സ്ഥാനാർഥിത്വത്തിൽ നിന്ന് ഷാനിബ് പിന്മാറണമെന്നും
മതേതരത്വത്തിന് ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാനിബ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
മതേതരത്വത്തിന് ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാനിബ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here