പാലക്കാട് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

പാലക്കാട് മുണ്ടൂര്‍ മൈലംപുള്ളിയാല്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കൃഷിയിടത്തില്‍ ഇറങ്ങിയ ആനക്കൂട്ടം ആയിരക്കണക്കിന് വാഴകള്‍ നശിപ്പിച്ചു. ഓണ വിപണിയെ ലക്ഷ്യമിട്ടുള്ള വാഴ കൃഷിയാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. ആനയുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.

മുണ്ടൂര്‍ മൈലംപ്പുള്ളിയിലെ ഉണ്ണികൃഷ്ണന്റെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം നാശംവിതച്ചത്. അര്‍ധരാത്രി കൂട്ടമായി എത്തിയ കാട്ടാനകള്‍ ആയിരത്തോളം വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ 3 ദിവസമായി മൈലാംപാടത്ത് ഏക്കറ് കണക്കിന് കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.

Also Read: ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

ഓണ വിപണിയെ ലക്ഷ്യമിട്ട് ഇറക്കിയ ആയിരത്തോളം വാഴകള്‍ നശിച്ചു. ഇതില്‍ 800 ഓളം കുലച്ച വാഴകളായിരുന്നു. അഞ്ച് ഏക്കര്‍ കൃഷിയിടത്തില്‍ 70 ശതമാനം കൃഷിയും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. കവുങ്ങ്, തേക്ക് തുടങ്ങിയ മരങ്ങളും ആനകള്‍ മറിച്ചിട്ടു. ഇതിന് പുറമെയാണ് പ്രദേശത്തെ പൈനാപ്പിള്‍ കൃഷിയും നശിപ്പിച്ചത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 3 ലക്ഷത്തോളം രൂപ നഷ്ടം വന്നതായി ഉടമയായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Also Read: പീഡനക്കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സ്ഥലത്ത് ഫെന്‍സിങ്ങ് ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് എത്തിയത്. മുണ്ടൂര്‍ മൈലാംപുള്ളി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നതായാണ് നാട്ടുകാരുടെ പരാതി. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ കൃഷിയിടം സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News