പാലക്കാട് കാട്ടാന ആക്രമണം; പ്രതിരോധപ്രവർത്തനങ്ങളുമായി പഞ്ചായത്തും വനം വകുപ്പും

പാലക്കാട് അകത്തേത്തറയിൽ കാട്ടാനയുടെ ആക്രമണമുണ്ടായ ജനവാസമേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പഞ്ചായത്തും വനം വകുപ്പും. കൊമ്പൻ ഇറങ്ങിയ മേഖലയിലെ അടിക്കാട് വെട്ടിയും തെരുവു വിളക്ക് സ്ഥാപിച്ചുമാണ് പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെട്ടത്. പ്രദേശത്തെ സിപിഐഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പിന്റെ രാത്രികാല നിരീക്ഷണവും ശക്തമാക്കി.

Also Read: മധുരമൂറുന്ന കുറച്ച് ദിവസങ്ങൾ ജീവിതത്തിൽ ചേർത്തുവയ്ക്കാനായി; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു

കഴിഞ്ഞ ദിവസം പുലർച്ചെയാണ് അകത്തേത്തറ ചെക്കിനിപാടത്തെ ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ എത്തിയത്. ആക്രമണകാരിയായ കൊമ്പൻ പ്രദേശത്ത് വീടുകൾ ഉൾപ്പടെ തകർത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇതിനെ പ്രതിരോധിക്കാൻ അകത്തേത്തറ പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ. പ്രദേശത്തെ അടിക്കാട് വെട്ടിയും വെളിച്ചക്കുറവുള്ള വഴികളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചുമാണ് താൽക്കാലിക പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് അധികൃതർ ഇടപെട്ടത്. വന്യമൃഗ ശല്യം പ്രദേശവാസികളുടെ ജീവനുപോലും ഭീഷണിയായ സാഹചര്യത്തിൽ വിഷയത്തിൽ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്നും അകത്തേത്തറ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Also Read: കൊലപാതകം, കഞ്ചാവ്, വ്യാജ രേഖ… പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ??കുറിപ്പ് പങ്കുവെച്ച് എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News