യാത്രക്കാരെ ദുരിതത്തിലാക്കി പാലക്കാട്-എറണാകുളം മെമു. ചോര്‍ന്നൊലിച്ച് യാത്രക്കാരെ വലയ്ക്കുകയാണ് ട്രെയിന്‍. പാലക്കാട്ടുനിന്ന് രാവിലെ പുറപ്പെട്ട്, എറണാകുളം വരെ പോകുന്ന മെമുവിന്റെ എന്‍ജിനില്‍നിന്നും മൂന്നാമത്തെ ബോഗിയുടെ മുകള്‍ഭാഗത്തെ ടാങ്കില്‍നിന്നുമാണ് വെള്ളം ചോര്‍ന്നത്.
ബോഗിയുടെ മേല്‍ഭാഗത്ത് വലിയ ദ്വാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിലൂടെയാണ് വെള്ളം എത്തുന്നത്. മുന്‍പ് പുതിയ ബോഗികളുള്ള മെമു ആണ് ഓടിയിരുന്നത്. ഇടയ്ക്ക് ഇതുമാറി കാലപ്പഴക്കമുള്ള ബോഗികള്‍ വരുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
വെള്ളം വീണ് ട്രെയിന്റെ തറയിലും വെള്ളം ഒഴുകുന്ന നിലയിലാണ്. അവധി കഴിഞ്ഞുപോകുന്നതിനാല്‍ വിദ്യാര്‍ഥികളും ജീവനക്കാരുമാണ് കൂടുതല്‍ മെമുവില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഏറെ ബുദ്ധിമുട്ടി. തിരക്കാണെങ്കിലും നനഞ്ഞുകുതിര്‍ന്നതോടെ പലരും ബോഗികള്‍ മാറിക്കയറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here