പാലക്കാട് വൻ തീപിടിത്തം; ആളപായമില്ല

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടുത്തം. പുലർച്ചെ 2.30നാണ് തീപിടിത്തം. സംഭവത്തില്‍ മില്ലിൽ നിർത്തിയിട്ട വാഹനങ്ങളും മറ്റുപകരണങ്ങളും കത്തി നശിച്ചു. തീപിടിത്തത്തിൽ ഇതുവരെ ആളപായമില്ല. ഷൊർണുർ, പെരിന്തൽമണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

Also Read: ചൈനയിൽ ഭൂചലനം; റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത, ദില്ലിയിലും പാകിസ്താനിലും പ്രകമ്പനം

സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി. ജനവാസമേഖലയായതിനാൽ കടുത്ത ജാഗ്രതാനിർദ്ദേശങ്ങൾ സമീപവാസികൾക്ക് നൽകിയിട്ടുണ്ട്. നാട്ടുകാർ തീപിടിത്തം കണ്ട് ഫയർഫോഴ്‌സിന്റെ അറിയിക്കുകയായിരുന്നു.

Also Read: ‘മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരെ ജാഗ്രതവേണം’: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News