പാലക്കാട് പതിനാലുകാരൻ ഉറക്കത്തില്‍ മരിച്ച നിലയില്‍

abhinav_death

പാലക്കാട്: പതിനാലുകാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെല്ലിപ്പാടത്താണ് സംഭവം. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവിനെ ആണ് ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 11.30ക്കും 12നും ഇടയില്‍ കുട്ടിയുടെ മുറിയിൽനിന്ന് ഉച്ചത്തിൽ ശ്വാസം വലിക്കുന്ന ശബ്ദം കേട്ടു. അമ്മ മുറിയിലേക്ക് എത്തിയപ്പോൾ ഉറക്കത്തിൽ ശ്വാസതടസം അനുഭവപ്പെടുന്ന അവസ്ഥയിലായിരുന്നു കുട്ടി. ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ സമീപത്തുള്ള ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Also Read- ജോലിയ്ക്കിടെ യുവതി കസേരയിൽനിന്ന് കുഴഞ്ഞുവീണുമരിച്ചു; ലഖ്‌നൗവിലെ സംഭവം ജോലിഭാരത്തെ തുടർന്നെന്ന് ആരോപണം

കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലമായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. പതിവുപോലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. വീട്ടിൽ അമ്മയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ നേരത്തെ മരിച്ചു. അഭിനവിന്‍റെ മരണകാരണം എന്താണെന്ന് പോസ്റ്റുമോർട്ടത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നാണ് ഡോക്ടർമാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News