പാലക്കാട്ട് പൂട്ടിയിട്ട വീട്ടിൽനിന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി

palakkad_gold_theft

പാലക്കാട്: മണ്ണാര്‍ക്കാട് പൂട്ടിയിട്ട വീട്ടില്‍ നിന്നും അമ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കാരാകുര്‍ശ്ശി പുല്ലിശ്ശേരി സ്രാമ്പിക്കല്‍ ഷാജഹാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകിട്ട് നാലിനും ആറരയ്ക്കും ഇടയിലാണ് സംഭവമെന്ന് പറയുന്നു.

പ്രദേശവാസിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഷാജഹാനും കുടുംബവും നാല് മണിയോടെ വീടുപൂട്ടി പോയിരുന്നു. തിരികെയെത്തിപ്പോഴാണ് വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായ വിവരം അറിയുന്നത്.

Also Read- അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്

വിവരം മണ്ണാര്‍ക്കാട് പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധ നടത്തി. സംഭവത്തിൽ ഊർജിത അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

News Summary- Complaint that gold jewelery was stolen from a locked house in Mannarkkad in Palakkad district

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News