പാലക്കാട് മുടപ്പല്ലൂര്‍ പന്തപറമ്പില്‍ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂര്‍ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുന്‍വശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കടയോട് ചേര്‍ന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു.
READ ALSO:നിരോധിത സംഘടന ആക്രമിച്ചെന്ന സൈനികന്‍റെ കള്ളക്കഥ: ന്യായീകരണവുമായി അനില്‍ ആന്‍റണി
ഒറ്റ മുറിയുടെ മുന്‍ഭാഗം ഷട്ടര്‍ ഇട്ട് അടച്ചതിനാല്‍ തീനാളമോ പുകയോ പുറത്തുവന്നിരുന്നില്ല. കടയ്ക്കുള്ളില്‍ ഫ്രിഡ്ജും ഫര്‍ണിച്ചറുകളും അരി ചാക്കുകള്‍ ഉള്‍പ്പെടെ പലചരക്ക് സാമഗ്രികള്‍ എല്ലാം അഗ്‌നിക്കിരയായി. കെട്ടിടത്തിന് വിള്ളലും സംഭവിച്ചു. വടക്കഞ്ചേരി ഫയര്‍ ഫോഴ്സിന്റെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കേഞ്ചേരി പൊലീസ് സംഭവസ്ഥലത്തെത്തി. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.
READ ALSO:പത്തനംതിട്ടയിൽ വഴിയരികിൽ കടുവയെ അവശനിലയിൽ കണ്ടെത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here